ഡല്‍ഹി: പെരിയ ഇരട്ടക്കൊലക്കേസിലെ കോടതി വിധി സിപിഐഎമ്മിനേറ്റ കനത്ത തിരിച്ചടിയെന്ന് ഷാഫി പറമ്പില്‍ എംപി.
ഇനി നേതാക്കള്‍ കൊലപാതകത്തിന് ഒത്താശ ചെയ്യരുത്. ഗൂഢാലോചനയില്‍ പങ്കെടുത്തവരെ വെറുതെ വിട്ടതില്‍ നിരാശയുണ്ട്. ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും ശിക്ഷിക്കണം.
പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.