മലയാളത്തിന്റെ പ്രിയസംവിധായകൻ ഷാഫിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമാ ലോകം.
ഷാഫിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് പൊതുദര്‍ശനം നടക്കുന്ന കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലെത്തിയിരിക്കുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, മനോജ് കെ ജയൻ, ലാൽ, സിബി മലയിൽ തുടങ്ങി നിരവധിപ്പേർ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ എത്തി.
ഉച്ചയ്ക്ക് ഒരുമണിവരെയാണ് പൊതുദര്‍ശനം. വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാമസ്ജിദ് കബര്‍സ്താനില്‍ ആണ് കബറടക്കം.