Kerala
ഷാഫിക്ക് വൈകാരിക യാത്രയയപ്പ് നല്‍കി പാലക്കാട്
പാലക്കാട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് വൈകാരിക യാത്രയയപ്പ് നല്‍കി പാലക്കാട്. നൂറുകണക്കിന് പ്രവര്‍ത്തകരും നാട്ടുകാരുമാണ് ഷാഫിക്ക് യാത്രയയപ്പ് നല്‍കാന്‍ പാലക്കാട്ടെ എംഎല്‍എ ഓഫീസിന് മുന്നിലെത്തിയത്. പാലക്കാടുമായുള്ള തന്റെ ബന്ധങ്ങള്‍ അറുത്തുമുറിച്ചുകൊണ്ടല്ല പോകുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.