ഷാഫി പറമ്പിലിനെ വിമർശിച്ചതിൽ വിശദീകരണവുമായി സമസ്‌ത നേതാവ് സത്താർ പന്തല്ലൂർ.വഖഫ് ബില്ലിനെതിരെ ഒരു എഫ് ബി പോസ്റ്റ് എങ്കിലും ഷാഫിക്ക് ഇടാമായിരുന്നു. ഷാഫിയെ വിമർശിക്കുന്നത് പാപമാണോ?.

ഇത്തരം നേതാക്കളെ സമുദായം സാവധാനം കയ്യൊഴിയും എന്നതിൽ സംശയമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വഖഫ് ബിൽ ചർച്ചയിൽ ഷാഫി സംസാരിക്കാത്തതിനെ വിമർശിച്ചത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഹൈബി ഈഡനിലും, ഡീൻ കുര്യാക്കോസിലും മാതൃകയുണ്ട്. സമീപകാലത്ത് ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്തിയ ഇടം മണിപ്പൂരാണ്. മണിപ്പൂർ സന്ദർശിച്ച്, തകർന്ന പള്ളികളിലും അഭയാർത്ഥി ക്യാമ്പിലും കഴിയുന്ന മനുഷ്യരെ ആശ്വസിപ്പിച്ച് അവർക്ക് വേണ്ടി ലോകസഭയിലും പുറത്തും പൊരുതാൻ ഈ എംപിമാർക്ക് അവരുടെ സ്വത്വം തടസ്സമായില്ല.
അതുവഴി മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷത്തിന്റെ ഹൃദയം അവർ കീഴടക്കി. സമാനമായി രാജ്യത്തെ മുസ്ലിംകൾ പരിഭ്രാന്തിയിൽ നിൽക്കുമ്പോൾ കേവലം ഒരു Fb പോസ്റ്റ് കൊണ്ടു പോലും അവർക്കൊപ്പം നിൽക്കാൻ ധൈര്യപ്പെടാത്ത ഷാഫിയെ വിമർശിക്കുന്നത് പാപമാണോ എന്നും അദ്ദേഹം ചോദിച്ചു.

