Kerala

ആരോപണവിധേയരെല്ലാം നയരൂപീകരണ സമിതിയിൽ, ഭേദം റിപ്പോർട്ട് കത്തിച്ചുകളയുന്നത്: ഷാഫി പറമ്പിൽ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നയരൂപീകരണ സമിതിയിൽ മുകേഷിനെ ഉൾപ്പെടുത്തിയതിനെതിരെ ഷാഫി പറമ്പിൽ. ആരോപണ വിധേയരായവരെയാണ് സർക്കാർ നയ രൂപീകരണ സമിതിയിൽ ഉൾപ്പെടുത്തിയത്.

ഇതിൽ നിന്ന് സർക്കാരിന്റെ നയം വ്യക്തമാണ്. ലൈം​ഗികാരോപണം നേരിടുന്ന സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെ കൂടി സമിതിയിൽ ഉൾപ്പെടുത്താമായിരുന്നുവെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു.

സർക്കാർ വേട്ടക്കാരോടൊപ്പം തന്നെയെന്ന് വ്യക്തമായി. ഇതിലും ഭേദം ഹേമ കമ്മിറ്റി റിപ്പോർട്ട് കത്തിച്ചാൽ മതിയായിരുന്നു. പലതും വാക്കുകളിൽ മാത്രമാക്കി ഒഴിയുകയാണ് സർക്കാർ. സ്ത്രീ സുരക്ഷയ്ക്ക് ചെലവഴിച്ച പണം സിപിഐഎം സർക്കാരിലേക്ക് തിരിച്ചടക്കണം. മന്ത്രിയും എംഎൽഎയും മാത്രമല്ല സർക്കാർ തന്നെ തുടരാൻ യോഗ്യരല്ലെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top