Kerala
തിരുവനന്തപുരം ദേശീയപാതയിൽ വാഹനാപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്.
തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും കൊല്ലം ഭാഗത്തേക്ക് പോയ ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികർക്കാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലായ യുവാക്കളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.