അരുവിത്തുറ കോളേജിൽ പ്ലെസ്മെന്റ് സെൽ ഉദ്ഘാടനം ചെയ്തു.
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിലെ ഈ വർഷത്തെ കരിയർ ആൻഡ് പ്ലേസ്‌മെന്റ് സെൽ പ്രവർത്തനങ്ങൾ കോട്ടയം ട്രിപ്പിൾ ഐ ടി ഡീൻ ഡോ എബിൻ രാജ് ഉദ്ഘാടനം ചെയ്തു.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ന്റെ വിവിധ സാധ്യതകളെ കുറിച്ച് അദ്ദേഹം ക്ലാസ്സ് നയിച്ചു.
കോളേജ് പ്രിൻമ്പിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസർ ഫാ ബിജു കുന്നാക്കാട്ട്, പ്ലേസ്‌മെന്റ് ഓഫീസർമാരായ ബിനോയ് സി ജോർജ്, ഡോ ജമിനി ജോർജ് തുടങ്ങിയവർ സംസാരിച്ചു. കോളേജിലെ പ്ലെയ്സ്സ്മെൻ്റ് സെൽ വഴി 100 ൽ പരം വിദ്യാർത്ഥികൾ ഈ വർഷം രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികളിൽ ജോലി നേടിയിരുന്നു.