അതിരപ്പിള്ളിയിൽ ഡിസ്‌നിലാൻഡ് മാതൃകയിൽ വിനോദസഞ്ചാര പദ്ധതി നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഇതിന് വേണ്ട നടപടികൾ രണ്ട് മാസത്തിനുള്ളിൽ തന്നെ ആരംഭിക്കും എന്നാണ് റിപ്പോർട്ട് .
അന്താരാഷ്ട്ര നിലവാരത്തിൽ കേന്ദ്ര സർക്കാർ സഹായത്തിലായിലിരിക്കും ടൂറിസം ഡെസ്റ്റിനേഷൻ ഒരുക്കുന്നത്. വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കും.
തീം പാർക്കുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, റൈഡുകൾ, മിസ്റ്റിക് ഫോറസ്റ്റ്, ലിറ്റിൽ വില്ലേജ് തിയേറ്റർ, ടോയ് സ്റ്റേഷൻ, സാഹസിക ദ്വീപ്, ജംഗിൾ ഗാർഡൻസ്, അഡ്വഞ്ചർ ലാൻഡ് ബസാർ തുടങ്ങിയവ ഉൾപ്പെടുന്നതായിരിക്കും ഡിസ്‌നിലാൻഡ് ടൂറിസം. പദ്ധതി നടപ്പിലായാൽ വിദേശത്ത് മാത്രം കണ്ട മായക്കാഴ്ചകൾ നിറഞ്ഞ ഡിസ്‌നി ലാൻഡ് കേരളത്തിലും ഒരുങ്ങും.
തൃശൂരിൽ നിന്ന് 63 കിലോ മീറ്റർ അകലെയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് എന്നാണ് സുരേഷ് ഗോപി പറയുന്നത്.