സിനിമാ ടൈറ്റില്‍ ലോഞ്ചില്‍ ശ്രദ്ധേയനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കെ സി ബിനു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം നാള്‍ വെള്ളിയാഴ്ച എന്ന ടൈറ്റില്‍ ലോഞ്ചിലാണ് സുരേഷ് ഗോപി പങ്കാളിയായത്. സ്റ്റേജില്‍ സാധാരണക്കാരനായി നിലത്തിരുന്നാണ് കേന്ദ്രമന്ത്രി സംസാരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ചാണ് പരിപാടി നടന്നത്.ഏറെ നേരം അദ്ദേഹം നിലത്തിരുന്ന് സംസാരിച്ചു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഉള്‍പ്പെടെ നിരവധി പേരാണ് സദസിലുണ്ടായിരുന്നത്. പരിപാടിയില്‍ പങ്കെടുത്തവർ പകർത്തിയ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ഭാരത് ഭവനില്‍ ചെമ്മാങ്കുടി സ്മൃതി ഹാളില്‍, തിരുവനന്തപുരം ഫിലിം ഫ്രെറ്റേർണിറ്റിയും മ്യൂസിക് ഫ്രെറ്റേർണിറ്റിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. സുരേഷ് ഗോപിയുടെ അനുഗ്രഹാശിസ്സുകളോടെ നിർമാതാവ് സുരേഷ്‌കുമാർ, ദിനേശ് പണിക്കർ, സംവിധായകൻ പ്രമോദ് പയ്യന്നൂർ എന്നിവർ ചേർന്ന് നിർവഹിച്ചു. ടൈറ്റിലും ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു.


