കൊച്ചി: തീരദേശ ജനതയുടെ മുനമ്പത്തെ സമരപന്തലിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുനമ്പത്ത് നടക്കുന്ന അധമം ചെറുക്കുമെന്നും താനും കേന്ദ്ര സർക്കാരും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
നിങ്ങളുടെ വിഷമങ്ങൾക്ക് പരിഹാരം ഉണ്ടാകും. പുതിയ വാഗ്ദാനം ഒന്നും നൽകേണ്ടതില്ല. ലോക്സഭയിൽ വിഷയം സംസാരിക്കും. എത്ര പ്രമേയമാണ് കേരളം നിയമസഭയിൽ പാസാക്കിയത്. പൗരത്വ ഭേദഗതി ബില്ലിലടക്കം പ്രമേയം പാസാക്കി. ലോക്സഭയിലും രാജ്യസഭയിലും ഇതു സംബന്ധിച്ച് കത്ത് നൽകും.മുനമ്പം മാത്രമല്ല രാജ്യത്തൊട്ടാകെ ഇത്തരത്തിൽ പിച്ചിച്ചീന്തപ്പെടുന്നവർക്കായാകണം ഈ സമരമെന്നും സുരേഷ് ഗോപി പറഞ്ഞു.