Politics
എസ്എഫ്ഐയില്‍ നിന്ന് എഐഎസ്എഫില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിക്ക് എസ്എഫ്ഐ നേതാവിന്റെ അസഭ്യവര്‍ഷവും ഭീഷണിയും
കൊല്ലം: എസ്എഫ്ഐയില്‍ നിന്ന് എഐഎസ്എഫില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിക്ക് എസ്എഫ്ഐ നേതാവിന്റെ അസഭ്യവര്‍ഷവും ഭീഷണിയും. പുനലൂർ എസ്.എൻ. കോളജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന വിഷ്ണു മനോഹരനാണ് ഭീഷണി നേരിട്ടത്. ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോയും പുറത്തുവന്നു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ ആരോമലാണ് ഭീഷണിപ്പെടുത്തിയതെന്ന് വിഷ്ണു പറഞ്ഞു.
കുറച്ചു ദിവസമായി എസ്എന്‍ കോളേജിലെ എസ്എഫ്ഐ നേതാക്കളില്‍ നിന്ന് സംഘടനാ വിരുദ്ധമായ നടപടികളും നിലപാടും ഉണ്ടായതിനെ ചോദ്യം ചെയ്ത തന്നെ അവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് വിഷ്ണു പറഞ്ഞു. എസ്എഫ്ഐയ്ക്കെതിരെ സംസാരിച്ചാല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് മുതല്‍ വീടുവരെ അടിക്കുമെന്നാണ് ഭീഷണി.
വീട്ടില്‍ കയറി വീട്ടുകാരുടെ മുന്നിലിട്ടും ചെവിക്കല്ല് അടിച്ചുപൊടിക്കുമെന്നും ചോദിക്കാൻ വരുന്നവരുടെ മൂക്കാമണ്ട അടിച്ചുപൊട്ടിക്കുമെന്നും പറയുന്നുണ്ട്. സംഘടനാ വിരുദ്ധ നടപടികൾ മടുത്താണ് എസ്എഫ്ഐ വിട്ട് എഐഎസ്എഫില്‍ ചേര്‍ന്നതെന്നും തെറ്റുകൾ ചൂണ്ടിക്കാണിച്ചതിന് ഭീഷണിയാണ് മറുപടിയെന്നും വിഷ്ണു മനോഹരൻ പറഞ്ഞു.