ന്യൂഡൽഹി: എസ്എഫ്ഐ വിദ്യാര്‍ത്ഥികൾക്കൊപ്പം നിൽക്കുന്ന പ്രസ്ഥാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അത് തിരുത്താൻ സാധിക്കണം.
എല്ലാ കുറ്റവും സിപിഎമിന്റേത് എന്ന് പറയുന്നതല്ല സിപിഐ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാര്‍ലമെൻ്റംഗത്വം ഒഴിഞ്ഞതിനെ തുടര്‍ന്ന് ഡൽഹിയിൽ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ നൽകിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പസുകൾ ആശയത്തിന്റെ വേദികൾ ആകണമെന്ന് അദ്ദേഹം പറഞ്ഞു. ശരിയുടേതാണ് ഇടതുപക്ഷത്തിൻ്റെ കാഴ്ചപ്പാട്. എസ്എഫ്ഐയുടെ ആശയം തനിക്ക് അറിയാം. വിദ്യാർഥികൾക്കൊപ്പം നിൽക്കുന്ന ആശയമാണ് എസ്എഫ്ഐയുടേത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സംവാദം നടക്കുന്നുണ്ട്. എഐഎസ്എഫ് ഒരു ക്യാമ്പസിലും എസ്എഫ്ഐയോട് ഏറ്റുമുട്ടാൻ പോകരുത്. എസ്എഫ്ഐയിൽ ഇടതുപക്ഷ നിലപാടിലൂന്നിയ തിരുത്തൽ വരുത്തേണ്ടതുണ്ട്.- ബിനോയ് വിശ്വം പറഞ്ഞു.