തിരുവനന്തപുരം∙ എതിരാളികളെ കൈകാര്യം ചെയ്യാൻ വീണ്ടും ഇടിമുറി തുറന്ന് എസ് എഫ് ഐ. യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ വിദ്യാർഥികളെ വിളിച്ചുവരുത്തി വിചാരണ നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. തല്ലിത്തീർക്കാൻ വെല്ലുവിളിക്കുന്നതും വിഡിയോയിൽ കാണാം.
കോളജിലെ ഓഫിസിനു സമീപത്താണു യൂണിയൻ ഓഫിസ് എന്നു വിശേഷിപ്പിക്കുന്ന ഇടിമുറി. എസ്എഫ്ഐയുടെ യൂണിറ്റ് കമ്മിറ്റി ഓഫിസും ഇവിടെയാണ്. വിചാരണയ്ക്കും മർദനത്തിനും എസ്എഫ്ഐ താവളമാക്കുകയാണ് ഇവിടം.