Kerala
ബൈ ബൈ..; ഗവർണർക്ക് ടാറ്റാ നൽകി എസ്എഫ്ഐ
തിരുവനന്തപുരം: ബിഹാറിലേക്ക് നിയോഗിക്കപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തിൽ നിന്നും മടങ്ങും. കേരളത്തോട് നന്ദി പറഞ്ഞാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ മടക്കം.
സർക്കാരുമായി നിരന്തരം കൊമ്പുകോർക്കുന്നത് പതിവായ ഗവർണറുടെ യാത്രയയപ്പ് ചടങ്ങിന് മന്ത്രിമാരോ സർക്കാർ പ്രതിനിധികളോ എത്തിയിരുന്നില്ല. അധികാരികൾ വിട്ടുനിന്നതിൽ നീരസം പ്രകടിപ്പിക്കാതെയായിരുന്നു ഗവർണറുടെ മടക്കം.
വിവാദങ്ങൾക്ക് തത്ക്കാലമില്ലെന്നും കേരളവുമായുള്ള ബന്ധം എന്നും തുടരുമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് സംസാരിച്ചത്.