Politics

എസ്എഫ്ഐയെ നിയന്ത്രിക്കണം;എം വി ഗോവിന്ദൻ

എസ്എഫ്ഐയെ നിയന്ത്രിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എസ്എഫ്ഐയെടെ അക്രമ പ്രവർത്തനം അംഗീകരിക്കാനാവില്ല. അരാഷ്ട്രീയമായ പ്രവണതകളും സംഘടനയിൽ ഉണ്ട്. ഇതും അംഗീകരിക്കാനാവുന്നതല്ല.

നല്ല സ്വഭാവവും വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുന്നവരെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണം. എസ്.എഫ്.ഐ ലഹരിക്ക് എതിരായ പ്രചാരകരാവണം. ലഹരി സംഘങ്ങളുമായി ബന്ധമില്ല എന്ന് എസ്എഫ്ഐ പറയണം.

എസ്എഫ്ഐയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സംസ്ഥാന തലത്തിൽ ശിൽപശാല സംഘടിപ്പിക്കണം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ ചർച്ചക്ക് മറുപടി പറയുമ്പോഴായിരുന്നു എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.

അതേസമയം ഇപി ജയരാജനെ എൽഡിഎഫ് കൺവീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രവര്‍ത്തന രംഗത്തെ പോരായ്മ കാരണമെന്ന് തുറന്ന് പറഞ്ഞ് എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ദിവസം പോലും വിവാദമുണ്ടാക്കിയെന്നും തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പൊതു ചര്‍ച്ചക്കുള്ള മറുപടി പ്രസംഗത്തിൽ എംവി ഗോവിന്ദൻ പറഞ്ഞു.

പ്രവര്‍ത്തന രംഗത്ത് പോരായ്മ ഉണ്ടായിരുന്നു. അത് പരിഹരിക്കാൻ ശ്രമിച്ചിട്ടും ഫലം കണ്ടില്ല. തെരഞ്ഞെടുപ്പ് ദിവസം പോലും വിവാദമുണ്ടാക്കി. ഇതെല്ലാം കണക്കിലെടുത്താണ് ഇപി ജയരാജനെ ഇടതുമുന്നണി കൺവീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് എംവി ഗോവിന്ദന്റെ വിശദീകരണം.

മംഗലപുരം ഏര്യാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ബിജെപി പാളയത്തിലെത്തിയ സംഭവത്തിൽ കടുത്ത ഭാഷയിലുള്ള വിമര്‍ശനവും പാര്‍ട്ടി സെക്രട്ടറിയിൽ നിന്ന് ഉണ്ടായി. തെറ്റുതിരുത്തൽ രേഖ നടപ്പാക്കിയിരുന്നെങ്കിൽ മധു മുല്ലശ്ശേരിമാര്‍ ഉണ്ടാകില്ലായിരുന്നു.

പുതിയ പാർട്ടി സെക്രട്ടറിയെ മധു മുല്ലശ്ശേരി കാണാൻ വന്നത് പണപ്പെട്ടിയും വിദേശ വസ്ത്രങ്ങളും വിലകൂടി സ്പ്രേയുമൊക്കെയായാണ്. ലോഡ്ജ് നടത്തിപ്പ് ക്രമക്കേട് അടക്കം പലവിധ പരാതികൾ എത്തിയിട്ടും പരിഹരിക്കാത്ത പാര്‍ട്ടി നേതൃത്വത്തിന് വലിയ വീഴ്ച ഉണ്ടായെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top