Kerala
എംജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; നേട്ടം കൊയ്ത് എസ്എഫ്ഐ
കൊച്ചി: എംജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എസ്എഫ്ഐ. എറണാകുളം മഹാരാജാസ് കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. മത്സരിച്ച 12 സീറ്റിലും വൻ ഭൂരിപക്ഷത്തോടെയായിരുന്നു എസ്എഫ്ഐ വിജയം. യൂണിയൻ അഭിനന്ദ് എം നയിക്കും. പി അഥീനയാണ് വൈസ് ചെയർ പേഴ്സൺ. സി എസ് അശ്വിൻ ജനറൽ സെക്രട്ടറിയാവും, ആർട്സ് ക്ലബ് സെക്രട്ടറിയായി കെ ബിപ്ലവും മാഗസിൻ എഡിറ്ററായി ആദിൽ കുമാറുമാണ് വിജയിച്ചത്. അനന്യ ദാസും പി പി അമൽ ജിത്ത് ബാബുവും ആണ് യുയുസിമാർ
എറണാകുളം ജില്ലയിൽ സംഘടനാ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന 45-ൽ 30 കോളേജിലും എസ്എഫ്ഐ ആണ് വിജയം നേടിയത്. പെരുമ്പാവൂർ ജയ്ഭാരത്, പെരുമ്പാവൂർ എംഇഎസ്, പൂത്തോട്ട എസ്എൻഎൽസി കോളേജുകൾ വർഷങ്ങൾക്ക് ശേഷം കെ എസ് യുവിൽ നിന്ന് തിരിച്ചുപിടിച്ചു. എറണാകുളം മഹാരാജാസ് കോളേജ്, എറണാകുളം ഗവ. ലോ കോളേജ്, എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജ്, കെഎംഎം കോളേജ്, കോതമംഗലം ബിഎഡ് കോളേജ്, തൃപ്പൂണിത്തുറ ബിഎഡ് കോളേജ്, എംഇഎസ് കൊച്ചി, അക്വിനാസ് കോളേജ് ഇടക്കൊച്ചി, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് വൈപ്പിൻ, സ്റ്റാസ് കോളേജ് ഇടപ്പള്ളി, സെന്റ് ജോർജ് കോളേജ് മൂവാറ്റുപുഴ, ഗവ. കോളേജ് തൃപ്പൂണിത്തുറ, ഗവ. സംസ്കൃതം കോളേജ് തൃപ്പൂണിത്തുറ, എസ് എസ് കോളേജ് പൂത്തോട്ട, ആർ എൽ വി കോളേജ് തൃപ്പൂണിത്തുറ, ഐഎച്ച്ആർഡി പുത്തൻവേലിക്കര, സെന്റ്. കുര്യാക്കോസ് കുറുപ്പംപടി,
എം എ കോളേജ് കോതമംഗലം, എസ് എൻ എം മാല്യങ്കര, നിർമ്മല കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മുളന്തുരുത്തി, മൗണ്ട്കാർമൽ കോതമംഗലം, എസ് എസ് വി കോളേജ് കോലഞ്ചേരി, എസ് എൻ ജി സി പൈങ്ങോട്ടൂർ, എസ് എസ് വി ഐരാപുരം, എൽദോ മാർ കോളേജ് കോതമംഗലം, മാർ ഏലിയാസ് കോട്ടപ്പടി കോതമംഗലം എന്നീ കോളേജുകളിൽ എസ്എഫ്ഐ യൂണിയൻ നിലനിർത്തി.
ഇടുക്കിയിൽ സംഘടനാപരമായി തിരഞ്ഞെടുപ്പ് നടന്ന 30-ൽ 22 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. സിഎസ്എൽ കോളേജ് തൊടുപുഴ, ജെപിഎം കട്ടപ്പന കോളേജുകളിലെ യൂണിയൻ കെ എസ് യുവിൽ നിന്ന് തിരിച്ചു പിടിച്ചു. മറയൂർ ഐഎച്ച്ആർഡി, മുന്നാർ ഗവ. കോളേജ്, രാജകുമാരി എൻ എസ് എസ് കോളേജ്, രാജാക്കാട് എസ്എസ്എം കോളേജ്, എംഇഎസ് കോളേജ് നെടുംകണ്ടം, ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജ് തൂക്കുപ്പാലം, കട്ടപ്പന ഗവ. കോളേജ്, ജെപിഎം കട്ടപ്പന, സെന്റ് ആന്റണിസ് പെരുവുന്താനം, ബിഎഡ് കോളേജ് കുമളി, ഐഎച്ച്ആർഡി കോളേജ് കുട്ടിക്കാനം, എസ് എൻ കോളേജ് പാമ്പനാർ, എസ് എൻ കോളേജ് പാമ്പനർ, സെന്റ് ജോസഫ് അക്കാദമി,സെന്റ് ജോസഫ് ആർട്സ് മൂലമറ്റം , ഐഎച്ച്ആർഡി മുട്ടം, തൊടുപുഴ അൽ അസർ ആർട്സ് കോളേജ്, സിഎസ്എൽ തൊടുപുഴ, തൊടുപുഴ ന്യൂ മാൻ കോളേജ്, സിടിഇ തൊടുപുഴ, അയ്യപ്പ കോളേജ് പാമ്പനാർ, ബിഎഡ് കോളേജ് നെടുംകണ്ടം എന്നിവിടങ്ങളിൽ എസ്എഫ്ഐ യൂണിയൻ നിലനിർത്തി.
കോട്ടയം ജില്ലയിൽ 36-ൽ 33 ക്യാമ്പസുകളിലും എസ്എഫ്ഐ ഉജ്വലവിജയം നേടി. മാന്നാനം കെഇ കോളേജ് രണ്ടു വർഷങ്ങൾക്ക് ശേഷം കെ എസ് യുവിൽ നിന്ന് തിരിച്ചു പിടിച്ചു. ഗവ. കോളേജ് നാട്ടകം, സിഎംസ് കോളേജ് കോട്ടയം, സെൻറ്. ജോർജ് കോളേജ് അരുവിത്തുറ, സെൻറ്. തോമസ് പാല, സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് പുലരിക്കുന്ന്, സിഎസ്ഐ കോളേജ്, ശ്രീ മഹാദേവ കോളേജ് വൈക്കം, സെൻറ്. സേവിഴ്‌സ് കോളേജ് കൊതവറ, ഡിബി കോളേജ് തലയോലപ്പറമ്പ്, ഡിബി കോളേജ് കീഴൂർ, ഐഎച്ച്ആർഡി ഞീഴൂർ, ദേവമാതാ കോളേജ് കുറവിലങ്ങാട്, ഏറ്റുമാനൂരപ്പൻ കോളേജ്, എസ്എംഇ ഗാന്ധിനഗർ, സെൻറ്. സ്റ്റീഫൻസ് ഉഴവൂർ, എംഇഎസ് ഈരാറ്റുപേട്ട, ഹെൻറി ബേക്കർ കോളേജ് മേലുകാവ്, ബിഎഡ് ടീച്ചർ എഡ്യൂക്കേഷൻ, എംഇഎസ് എരുമേലി, ശ്രീശബരീശ കോളേജ്, എസ്ഡി കോളേജ് കാഞ്ഞിരപ്പള്ളി, പിജിഎം കോളേജ് കങ്ങഴാ, എസ് വി ആർ വാഴൂർ, സെന്റ് മേരീസ് കോളേജ് മണർകാട്, എസ്എൻ കോളേജ് ചാനനിക്കാട്, ഐഎച്ച്ആർഡി പുതുപ്പള്ളി, കെജി കോളേജ് പാമ്പാടി, എംഇഎസ് പയ്യപ്പാടി, എൻഎസ്എസ് ഹിന്ദു കോളേജ് ചങ്ങനാശേരി, പി ആർ ഡി എസ് കോളജ് അമരപുരം, അമാൻ കോളേജ് പായിപ്പാട്, എസ്എൻ കോളേജ് കുമരകം എന്നീ കോളേജുകളിൽ എസ്എഫ്.ഐ യൂണിയൻ നിലനിർത്തി.
പത്തനംതിട്ട ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 18 കോളേജുകളിൽ 18-ലും എസ്എഫ്ഐക്ക് അത്യുജ്ജ്വല വിജയം നേടാനായി. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ് കെ എസ് യുവിൽ നിന്ന് തിരിച്ചുപിടിച്ചു. സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് പത്തനംതിട്ട, ഗവണ്മെന്റ് കോളേജ് ഇലന്തൂർ, വിഎൻഎസ് കോളേജ് കോന്നി, എസ്എഎസ് കോളേജ് കോന്നി, സെൻറ് തോമസ് കോളേജ് കോന്നി, മുസലിയർ കോളേജ് കോന്നി, എസ്എൻഡിപി യോഗം കോളേജ് കോന്നി, സെൻറ് തോമസ് കോളേജ് കോഴഞ്ചേരി, ഡിബി കോളേജ് പരുമല, മാർത്തോമാ കോളേജ് തിരുവല്ല, ബിഎഎം കോളേജ് മല്ലപ്പള്ളി, സെൻറ് തോമസ് കോളേജ് റാന്നി, ഇലന്തൂർ ബി എഡ് കോളേജ്, സിഎസി കോളേജ് ചുട്ടിപ്പാറ, അയിരൂർ ഐഎച്ച്ആർഡി, തണ്ണിത്തോട് ഐഎച്ച്ആർഡി, ഇടമുറി സെൻറ് തോമസ് കോളേജ് എന്നിവിടങ്ങളിൽ എസ്എഫ്ഐ യൂണിയൻ നിലനിർത്തി. ആലപ്പുഴ ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന ഏക കോളേജായ എടത്വ സെൻ്റ് അലോഷ്യസ് കോളേജിലും എസ്എഫ്ഐ വിജയിച്ചു.
എട്ടുവർഷങ്ങൾക്ക് ശേഷം കൊച്ചിൻ കോളേജും, 16 വർഷങ്ങൾക്കുശേഷം കോട്ടയം ബസേലിയോസ് കോളേജും,18 വർഷങ്ങൾക്കു ശേഷം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജും തിരിച്ചുപിടിക്കാനായത് കെഎസ് യുവിനും അഭിമാന നേട്ടമായി.