തിരുവനന്തപുരം : സഹപാഠികളായ പെൺകുട്ടികളുടെ പേരിൽ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുടങ്ങിയ സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവിന് സസ്പെൻഷൻ. ഗവ ലോ കോളേജിലെ നാലാം വർഷ എൽഎൽബി വിദ്യാർത്ഥിനി എ.പി ആരോണിനേയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
കോളേജിലെ വിദ്യാർത്ഥിനികൾ സൈബർ സെല്ലിലും പൊലീസിലും പരാതി നൽകിയിരുന്നു. ആരോൺ പരാതിക്കാരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് അശ്ലീല ഫോട്ടോകളും മെസേജുകളും അയച്ചതായി പരാതിയിൽ പറയുന്നു. തുടർന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ പ്രതി ആരോൺ തന്നെയാണെന്ന് കണ്ടെത്തി.
പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ആരോണിനെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പുറത്താക്കിയത്.