മലയാളം സർവ്വകലശാലയിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചത് റദ്ദാക്കി ഹൈക്കോടതി.
എംഎസ്ഫ് സ്ഥാനാർത്ഥികളായ ഫൈസൽ, അൻസീറ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. രണ്ടാഴ്ചക്കുള്ളിൽ വീണ്ടും ഇലക്ഷൻ നടത്തണമെന്നും ഒരാഴ്ചക്കകം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നുമം കോടതി ഉത്തരവിട്ടിട്ടുണ്ട്.