Kerala
‘എസ്എഫ്ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഒരു പാർട്ടി’; വിമർശനവുമായി ഗവർണർ
ന്യൂഡൽഹി: എസ്എഫ്ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഒരു പാർട്ടിയാണെന്ന വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാഹനത്തിന് അടുത്ത് പ്രതിഷേധിച്ചാൽ താൻ പുറത്ത് ഇറങ്ങുമെന്ന നിലപാടും ഗവർണർ ആവർത്തിച്ചു.
സത്യപ്രതിജ്ഞ ചടങ്ങിൽ താൻ വന്നപ്പോൾ തന്നെ എല്ലാവരേയും അഭിവാദ്യം ചെയ്തിരുന്നു. മാധ്യമങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.