മദ്യലഹരിയിൽ സീരിയൽ നടി രജിത (31) ഓടിച്ച കാർ മറ്റു 2 വാഹനങ്ങളിൽ ഇടിച്ചു അപകടം. പത്തനംതിട്ട പന്തളത്താണ് സംഭവം. അപകടത്തെ തുടർന്ന് എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കായി. കുളനട ടിബി ജംക്‌ഷന് സമീപമുള്ള പെട്രോൾ പമ്പിന്റെ മുൻപിലായിരുന്നു അപകടം.
രജിതയ്‌ക്കൊപ്പം സുസുഹൃത്തായ തിരുവനന്തപുരം സ്വദേശി രാജു (49) വും ഉണ്ടായിരുന്നു. വാഹനത്തിൽ നിന്നും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. നടി മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. മദ്യപിച്ച് വാഹനം ഓടിച്ചതിന് നടിക്കെതിരെ പൊലീസ് കേസെടുത്തു.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ ആണ് ആദ്യം ഇടിച്ചത്. ശേഷം മറ്റൊരു മിനി ലോറിയിലും ഇടിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല.