ഒട്ടേറെ പുതുമകളുമായി ശീമാട്ടിയുടെ നവീകരിച്ച ഷോറൂം കോട്ടയത്ത് പ്രവർത്തനമാരംഭിച്ചു. ശീമാട്ടി സി.ഇ.ഒ-യും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ ഷോറൂം ഉദ്‌ഘാടനം ചെയ്തു. മകൻ വിഷ്ണു റെഡ്ഡിയും മറ്റു കുടുംബാഗങ്ങളും പങ്കെടുത്തു.
കോട്ടയത്തെ ഏറ്റവും വലിയ വിമൺസ് കാഷ്വൽ വെയർ, ബ്രൈഡൽ വെയർ, കിഡ്‌സ് വെയർ, സെലിബ്രേറ്ററി അറ്റയർസ് തുടങ്ങിയ ലോകോത്തര നിലവാരമുള്ള വിപുലമായ വസ്ത്ര ശേഖരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നതെന്ന് ശീമാട്ടി അറിയിച്ചു. കൂടാതെ വൈറ്റ് ബ്രൈഡൽ വെയർസിൻ്റെ ഏറ്റവും വലിയ ഷോറൂമായ സെലെസ്റ്റും ഇവിടെ പ്രവർത്തിക്കും. – ശീമാട്ടി പറഞ്ഞു.
ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച ഫാഷൻ അനുഭവങ്ങൾ നൽകുക എന്നതാണ് ശീമാട്ടിയുടെ ലക്ഷ്യം. കോട്ടയത്തെ നവീകരിച്ച പുതിയ ഷോറൂം തുടങ്ങുന്നതിൽ അതിയായ സന്തോഷമുണ്ട് – ബീന കണ്ണൻ പറഞ്ഞു.
28,000 സ്‌ക്വയർഫീറ്റിലാണ് ശീമാട്ടിയുടെ നവീകരിച്ച പുതിയ ഷോറൂം. കോട്ടയത്തിന് പുറമെ കൊച്ചി, കോഴിക്കോട് നഗരങ്ങളിലും ശീമാട്ടി പ്രവർത്തിക്കുന്നു. ഈ വർഷം കേരളത്തിലുടനീളം വിവിധ ഷോറൂമുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ശീമാട്ടി.