Kerala
കടലിൽ കുടുങ്ങിയ ബോട്ട് കരക്കെത്തിച്ചു; ബോട്ടിലുള്ളവരെ രക്ഷപ്പെടുത്തിയത് ഹെലികോപ്റ്റർ വഴി
കണ്ണൂർ: കടലിൽ കുടുങ്ങിയ ബോട്ട് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കരക്കെത്തിച്ചു. ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെയും സുരക്ഷിതമായി കരക്കെത്തിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നിന്ന് താനൂരിലേക്ക് പോകുന്ന ബോട്ടാണ് തലശ്ശേരിയിൽ കടലിൽ കുടുങ്ങിയത്. കോസ്റ്റൽ പൊലീസും നാവികസേനയും മണിക്കൂറുകളായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ബോട്ട് കരക്കെത്തിക്കാനായത്. ഹെലികോപ്റ്റർ വഴിയാണ് ബോട്ടിലുള്ള രണ്ടുപേരെയും രക്ഷപ്പെടുത്തിയത്. എഞ്ചിൻ തകരാർ സംഭവിച്ചതോടെയാണ് ബോട്ട് കടലിൽ കുടുങ്ങിയത്. കരയിൽ നിന്നും ആറ് കിലോമീറ്റർ അകലെ കടലിലായിരുന്നു ബോട്ട് കുടുങ്ങിയത്.