India

നിയമം കാറ്റിൽ പറത്തി സ്കൂട്ടർ ഓടിച്ചത് 350 തവണ! ഒടുവിൽ 3.2 ലക്ഷം പിഴ

ബം​ഗളൂരു: തുടർച്ചയായി ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച സ്കൂട്ടർ ഉടമ ഒടുവിൽ കുടുങ്ങി. ഒന്നര വർഷത്തിനിടെ 350 തവണ നിയമലംഘനം നടത്തിയ ബം​ഗളൂരു സുധാമന​ഗർ സ്വദേശി വെങ്കിടരാമനു ട്രാഫിക്ക് പൊലീസ് 3.2 ലക്ഷം രൂപ പിഴ ചുമത്തി.

ഹെൽമറ്റ് വയ്ക്കാതെയും സി​ഗ്നൽ തെറ്റിച്ചും മൊബൈലിൽ സംസാരിച്ചുമൊക്കെയാണ് ഇയാളുടെ നിയമ ലംഘനം. കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയെന്നു പൊലീസ് വ്യക്തമാക്കി.

​ഗതാ​ഗത നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളുടെ നിയമം കാറ്റിൽ പറത്തിയുള്ള സഞ്ചാരം പൊലീസ് മനസിലാക്കിയത്. പിഴക്കുടിശികയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് വെങ്കിടരാമന്റെ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top