Kerala

എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കുന്നു, സ്കൂളുകളിൽ കനത്ത ജാ​ഗ്രതാ നിർദ്ദേശം

Posted on

കണ്ണൂര്‍: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ കഴിയുന്ന 26-നും 29-നും കണ്ണൂര്‍ ജില്ലയില്‍ ജാഗ്രതാദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടുദിവസവും പരീക്ഷ കഴിഞ്ഞ് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ രക്ഷിതാക്കളെത്തണമെന്ന് കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്‌കൂള്‍ അധികൃതരും പോലീസും നിര്‍ദേശിച്ചു.

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ക്രമസമാധാനപ്രശ്‌നമാകുന്ന സാഹചര്യത്തിലാണ്ല്‍ ഇത്തരത്തിലൊരു നിർദ്ദേശം.പ്രശ്‌നസാധ്യതയുള്ള മറ്റിടങ്ങളിലും സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് മുന്‍കരുതലെടുത്തിട്ടുണ്ട്.

കണ്ണൂരിലെ സ്‌കൂളുകളില്‍ പോലീസ്, ജനപ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യമുണ്ടാകും. ജില്ലാപഞ്ചായത്ത് മുന്‍കൈയെടുത്ത് നേരത്തേ ജില്ലാഭരണകൂടം, ഡിഎല്‍എസ്എ, പോലീസ്, എക്‌സൈസ്, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ സംയുക്തയോഗം വിളിച്ചിരുന്നു.

പരീക്ഷ കഴിഞ്ഞാല്‍ ആഘോഷങ്ങള്‍ ഒഴിവാക്കി സമാധാനപരമായി പോകാനാണ് കുട്ടികള്‍ക്കുള്ള നിര്‍ദേശം. സ്‌കൂള്‍തലത്തിലുള്ള സ്റ്റുഡന്റ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ശക്തിപ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version