Kerala

സ്കൂളിൽ 220 പ്രവൃത്തിദിനം; ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളെ ഒഴിവാക്കി

തിരുവനന്തപുരം: ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകൾക്ക് പ്രവൃത്തിദിനം 200 ആക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന വിദ്യാഭ്യാസ ​ഗുണമേന്മ വികസനസമിതി യോ​ഗത്തിൽ തീരുമാനമായി. ആറ് മുതൽ എട്ടു വരെയുള്ള ക്ലാസുകളുടെ പ്രവൃത്തിദിനം 200 ആക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിയെ യോ​ഗത്തിൽ ചുമതലപ്പെടുത്തി.

ഒൻപതും പത്തും ക്ലാസുകൾക്ക് കോടതി ഉത്തരവ് പ്രകാരം പ്രവൃത്തിദിനങ്ങൾ തീരുമാനമെടുക്കും. ഈ അധ്യായവ വർഷത്തെ പ്രവൃത്തി ദിനങ്ങൾ 220 ആക്കി കൂട്ടിയതിൽ അധ്യാപക സംഘടനകളുടെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് യോ​ഗം. വിദ്യാഭ്യാസാവകാശനിയമം ചൂണ്ടിക്കാണിച്ച് ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകാരെ അധിക ശനിയാഴ്ചകളിൽ നിന്ന് ഒഴിവാക്കണമെന്ന് യോ​ഗത്തിൽ ഭരണ-പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെട്ടു.

ദിവസം അധിക അധ്യായന സമയം ഏർപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ എകെഎസ്‌ടിയു നിർദേശം മുന്നോട്ടുവെച്ചു. സ്കൂൾ പ്രവൃത്തിദിനങ്ങളിൽ 20 ദിനങ്ങൾ കുറച്ച് ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകള്‍ക്ക് 200 പ്രവൃത്തിദിനങ്ങൾ തുടരണമെന്ന് കെപിഎസ്‌ടിഎ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top