കൊല്ലം: കലോത്സവ മാന്വൽ പരിഷ്കാരിക്കാനൊരുങ്ങി സർക്കാർ. കലോത്സവ മാന്വല്‍ അടിമുടി പരിഷ്ക്കരിക്കാനുള്ള കരട് റിപ്പോര്‍ട്ട് സർക്കാരിൻ്റെ പരിഗണനയിലാണെന്ന് വിദ്യഭ്യാസ മന്ത്രി പറഞ്ഞു. മാന്വൽ പരിഷ്ക്കരണം നിലവിൽ വരുന്നതോടെ സംസ്ഥാന സ്കൂള്‍ കലോത്സവം അടിമുടി മാറും. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് എസ്എസ്എല്‍സി പരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കില്ല എന്നതാണ് കലോത്സവ മാന്വൽ പരിഷ്കരിക്കാനുള്ള നിർദ്ദേശങ്ങളിൽ പ്രധാനം. നൃത്ത ഇനങ്ങളില്‍ മത്സരാര്‍ത്ഥികളുടെ അമിത ആഢംബരങ്ങള്‍ക്ക് മൈനസ് മാര്‍ക്ക് നൽകുമെന്നും നിർദ്ദേശങ്ങളിലുണ്ട്.
കലോത്സവത്തിലെ അനാരോഗ്യ പ്രവണതകള്‍ക്ക് നിയന്ത്രിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം, ഗ്രേസ് മാര്‍ക്കിനായുള്ള അനിയന്ത്രിത അപ്പീല്‍ തടയും, നിലവില്‍ എ ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് 30 മാര്‍ക്കാണ് ഗ്രേസ് നൽകുന്നത്, ഗ്രേസ് മാര്‍ക്ക് പരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കില്ല പകരം എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഗ്രേസ് മാര്‍ക്ക് പ്രത്യേകം ചേര്‍ക്കും.