Kerala
ഭിന്നശേഷി കുട്ടികൾക്ക് സ്കൂൾ ബസിൽ സീറ്റ് സംവരണം നിർബന്ധമാക്കി
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്ക് സ്കൂൾ ബസിൽ സീറ്റ് സംവരണം നിർബന്ധമാക്കി. മുഖ്യമന്ത്രിയുടെ നവ കേരള സദസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം കക്കാട് ജിഎംയുപി സ്കൂൾ വിദ്യാർഥി ഫാത്തിമ സനയ്യ ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നത്.