India
എസ്‌സി, എസ്ടി ഉപ സംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് അധികാരം; 6-1 ഭൂരിപക്ഷ വിധിയുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: സംവരണത്തിനായി പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കു കീഴില്‍ ഉപ വിഭാഗങ്ങളുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി.
അവശ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാനങ്ങള്‍ക്ക് സംവരണത്തിനു കീഴില്‍ ഉപസംവരണം കൊണ്ടുവരാമെന്ന് ഭൂരിപക്ഷ വിധിയിലൂടെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷയിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് 6-1 ഭൂരിപക്ഷ വിധി. ആറു വ്യത്യസ്ത വിധിന്യായങ്ങളാണ് കോടതി പുറപ്പെടുവിച്ചത്. 2004ലെ അഞ്ചംഗ ബെഞ്ചിന്റെ വിധി വിശാല ബെഞ്ച് റദ്ദാക്കി.