കണ്ണൂർ: എസ്ബിഐ ജീവനക്കാരിയും അടുത്തില സ്വദേശിയുമായ ദിവ്യയുടെ മരണത്തിൽ ഭർത്താവിൻ്റെയും ഭർതൃമാതാവിൻ്റെയും വിശദമായ മൊഴി രേഖപ്പെടുത്തി പോലീസ്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ പഴയങ്ങാടി എസ് ഐയാണ് ഭർതൃ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയത്.
ദിവ്യയുമായി പ്രശ്നങ്ങൾ ഉണ്ടായതായും എന്നാൽ ആത്മഹത്യ ചെയ്യാൻ മാത്രമുള്ള പ്രശ്നങ്ങൾ ഉണ്ടായതായി കരുതുന്നില്ലെന്നുമാണ് ഭർത്താവിൻ്റെ മൊഴി. മരിക്കുന്ന ദിവസം രാത്രി ദിവ്യ തനിച്ചാണ് കിടന്നിരുന്നതെന്നും ഭർത്താവ് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. പോലീസ് ദിവ്യയുടെ മൊബൈൽ ഫോണും മുറിയിലെ മറ്റ് വസ്തുക്കളും വിശദമായി പരിശോധിക്കുന്നുണ്ട്.