ഇന്ത്യൻ മുന്‍ ക്രിക്കറ്റ്താരം സയിദ് ആബിദ് അലി (83) അന്തരിച്ചു. ഹൈദരാബാദില്‍ ജനിച്ച അദ്ദേഹം ഓള്‍റൗണ്ടറായിരുന്നു. യു എസിലെ കാലിഫോര്‍ണിയ ട്രസിയിലെ വീട്ടിലായിരുന്നു അന്ത്യം. ബന്ധുവാണ് മരണവിവരം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കാലിഫോര്‍ണിയയില്‍ സ്വന്തമായി വീടുണ്ടാക്കി സ്ഥിരതാമസമാക്കുകയായിരുന്നു. കാലിഫോര്‍ണിയയിലെ ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് വലിയ പങ്കുവഹിച്ചിരുന്നു. മീഡിയം പേസ് ബൗളറും ലോവര്‍ ഓര്‍ഡര്‍ ബാറ്ററുമായിരുന്ന സയിദ് ആബിദ് അലി 1967 ഡിസംബര്‍ മുതല്‍ 1974 ഡിസംബര്‍ വരെ ഇന്ത്യയ്ക്കായി 29 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. അഞ്ച് ഏകദിനങ്ങളിലും ഇന്ത്യക്കായി കളിച്ചു.

