തിരുവനന്തപുരം: സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിൽ ഉടൻ തീരുമാനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പൊതുജനങ്ങൾ സംഭാവന നൽകുന്ന പണം ഇന്ത്യൻ ഗവൺമെന്റിന്‍റെ അക്കൗണ്ടിലേക്ക് സ്വീകരിക്കുന്നത് ഭരണഘടന അനുവദിക്കുന്നില്ല.
വന്ന പണത്തിന്റെയും കൊടുത്ത പണത്തിന്റെയും കണക്കുകൾ സൂക്ഷിക്കാൻ വിദേശകാര്യമന്ത്രാലയത്തിന് കഴിയില്ല. സൗദിയിലെ പ്രവാസി സംഘടനകളുമായി ചർച്ച ചെയ്ത് സ്വീകാര്യമായ പരിഹാരത്തിലേക്ക് എത്തുമെന്നും വി മുരളീധരൻ പറഞ്ഞു.