Crime

സൗദിയിൽ നാലു പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി

Posted on

റിയാദ്: സൗദിയിൽ നാലു പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി. മോഷണ ശ്രമത്തിനിടെ സുഡാൻ പൗരനായ അൽഹാദി ഹമദ് ഫദ്‌ലുല്ലയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ നടപ്പാക്കിയത്. എത്യോപ്യക്കാരായ അലി അബ്ദുല്ല, നഖസ് ബുർഹ, ശാബർ ശൻബ, അഫതം ഹഖൂസ് എന്നിവരെയാണ് റിയാദിൽ വധശിക്ഷക്ക് വിധേയരാക്കിയത്. സൗദി ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

സുഡാനിയെ വടി കൊണ്ടടിക്കുകയും നിരവധി തവണ കുത്തുകയും ചെയ്ത ഇവർ കൈകാലുകൾ കെട്ടുകയും സമീപത്തുള്ളവരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന മുഴുവൻ വസ്തുക്കളും തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് ആക്രമണത്തിൽ പരുക്കേറ്റ സുഡാനി മരിച്ചു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ച ഇവർക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version