Kerala
നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനം; സരിനെ കോണ്‍ഗ്രസ് പുറത്താക്കി; സ്വാഗതം ചെയ്ത് ബാലന്‍
തുടര്‍ച്ചയായി രണ്ടാം ദിവസവും വാര്‍ത്താ സമ്മേളനം വിളിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി.സരിനെ കോണ്‍ഗ്രസ് പുറത്താക്കി.
‘ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പുറത്താക്കി’–വാർത്താക്കുറിപ്പിൽ കെപിസിസി അറിയിച്ചു.
ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.