പാലക്കാട്: കോണ്‍ഗ്രസ് വിട്ട മുന്‍ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥിനെ സന്ദര്‍ശിച്ച് ഡോ. പി സരിന്.
പാലക്കാട്ടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന സരിന് എ വി ഗോപിനാഥിനെ പെരിങ്ങോട്ടുകുറിശിയിലുള്ള വീട്ടിലെത്തി സന്ദര്‍ശിച്ചത്. ഇപ്പോള്‍ ഇടതുപക്ഷത്തോട് ചേര്‍ന്നു നില്ക്കുന്ന സമീപമാണ് എ വി ഗോപിനാഥ് സ്വീകരിക്കുന്നത്. അത്തരമൊരു നേതാവിനെ സന്ദര്‍ശിക്കുന്നതിലൂടെ കോണ്‍ഗ്രസിന് പുറത്തേക്ക് താന്‍ പോകുന്നു എന്ന സന്ദേശമാണ് സരിന് നല്‍കുന്നത്.