ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായകനും മഹാരാഷ്ട്രയിലെ എൻ സി പി നേതാവും ആയ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ (83) രാഷ്റ്റ്രീയത്തിൽ നിന്ന് വിരമിക്കുന്നു. 83കാരനായ ശരദ് പവാർ കോൺഗ്രസിന്റെ മുൻ ദേശീയ നേതാവും കേന്ദ്ര മന്ത്രിയും ഒക്കെ ആയിരുന്നു. പിന്നീട് എൻ സി പി ഉണ്ടാക്കി
വായിലും കവിളിലും ഏറെ കാലമായി ക്യാൻസർ രോഗബാധിതനാണ് എങ്കിലും രാഷ്ട്രീയത്തിൽ സജീവമായിരുന്നു. വീണ്ടും മഹാരാഷ്ട്രയിൽ അധികാരം പിടിക്കാനും കേന്ദ്ര മന്ത്രി ആകാനും ഒക്കെയുള്ള ജീവിത സ്വപ്നങ്ങൾ ബാക്കിവയ്ച്ചാണ് അദ്ദേഹം വിരമിക്കുന്നത്
1999-ൽ എൻസിപി സ്ഥാപിച്ച, മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ‘വലിയ വൃദ്ധൻ’ എന്ന് പരക്കെ കണക്കാക്കപ്പെടുന്ന മുതിർന്ന രാഷ്ട്രീയക്കാരൻ കൂടിയാണ്.പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ബാരാമതി എന്ന തൻ്റെ കുടുംബ വീട്ടിൽ ഇരുന്നാണ് അദ്ദേഹം വിവരങ്ങൾ അറിയിച്ചത്.“ ഇനി ഞാൻ അധികാരത്തിത്തിനായി മൽസരിക്കില്ല.രാജ്യസഭയിലെ എൻ്റെ കാലാവധിക്ക് ഒന്നര വർഷമാണ് ബാക്കിയുള്ളത്. (അതിനുശേഷം) ഞാൻ ഭാവിയിൽ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല- അദ്ദേഹം പ്രഖ്യാപിച്ചു