Kerala
നാരങ്ങാനം വില്ലേജ് ഓഫീസർക്ക് അവധി അനുവദിച്ച് കളക്ടർ; വേണമെങ്കിൽ ഖേദപ്രകടനം നടത്താമെന്ന് ഓഫീസിൽ കേറി വെട്ടുമെന്ന് ഭീഷണിപെടുത്തിയ സിപിഎം നേതാവ് സഞ്ജു

സിപിഐഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എം വി സഞ്ജു ഭീഷണിപ്പെടുത്തിയ നാരങ്ങാനം വില്ലേജ് ഓഫീസർക്ക് രണ്ട് ദിവസത്തെ അവധി അനുവദിച്ചെന്ന് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ.
നാരങ്ങാനം വില്ലേജ് ഓഫീസിൽ നിന്ന് സ്ഥലം മാറ്റണമെന്ന ജോസഫ് ജോർജിന്റെ ആവശ്യത്തിൽ തീരുമാനമെടുക്കേണ്ടത് റവന്യൂ സെക്രട്ടറിയെന്ന് ജില്ലാ കളക്ടർ പറഞ്ഞു. എന്നാൽ വില്ലേജ് ഓഫീസർക്ക് എതിരായ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഐഎം.
പ്രകോപിപ്പിച്ചത് വില്ലേജ് ഓഫീസറാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചു.