Entertainment

ഓസ്ട്രേലിയയിലെ മഞ്ഞുപൊഴിയും കാലം ആസ്വദിച്ച് നടി സാനിയ

യാത്ര ചെയ്യാൻ ഇഷ്ട്ടപ്പെടുന്നവരാണ് മിക്ക ആളുകളും. പതിവായ ജോലി തിരക്കുകളിൽ നിന്നൊക്കെ കുറച്ച് ആശ്വാസം കിട്ടാൻ സമയം കണ്ടെത്തി യാത്രകൾ പോകാറുണ്ട് പലരും. അങ്ങനെ യാത്രകളെ ഇഷ്ട്ടപ്പെടുന്ന താരമാണ് സാനിയ (saniya). ഇപ്പോൾ ഓസ്ട്രേലിയയിലെ ടാസ്മാനിയയിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.

ഓസ്ട്രേലിയയിലെ മഞ്ഞുപൊഴിയും കാലം ആസ്വദിച്ച് നടി സാനിയ ഇയ്യപ്പൻ. ആദ്യമായി മഞ്ഞുപൊഴിയുന്ന കാഴ്ചാനുഭവമാണ് താരം ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവെച്ചത്. ‘എന്റെ ആദ്യ മഞ്ഞുവർഷം, ഒരിക്കലും മറക്കാനാകാത്ത ദിനം…’- എന്ന് സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വെളുത്ത ജാക്കറ്റും ജീൻസും ധരിച്ചായിരുന്നു സാനിയ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പടെുന്നത്. ഓസ്ട്രേലിയയിലെ ടാസ്മാനിയയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ട്രാവൽ ദ വേൾഡ്, ട്രാവലർ, വാണ്ടർലസ്റ്റ് തുടങ്ങിയ ഹാഷ്ടാഗുകളും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top