സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കിയതില്‍ പ്രതികരണവുമായി നിര്‍മാതാവ് സാന്ദ്ര തോമസ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം പല സ്ത്രീകളും പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്‍കുന്നവരെ നിശബ്ദരാക്കാന്‍ വേണ്ടിയാണ് എന്നെ പുറത്താക്കിയത്. – സാന്ദ്ര പറഞ്ഞു.
“നിര്‍മ്മാതാക്കളില്‍ നിന്നും എനിക്കുണ്ടായത് മോശമായ അനുഭവമാണ്. ഒരു പൊസിഷനില്‍ ഇരിക്കുന്ന എനിക്ക് ഈ രീതിയിലാണ് അനുഭവം വന്നത്. അപ്പോള്‍ സിനിമാ രംഗത്തെ ഒരു സാധാരണ സ്ത്രീക്ക് ഉള്ള അനുഭവം എങ്ങനെയായിരിക്കും? നിര്‍മ്മാതാക്കള്‍ക്ക് എതിരെ ഞാന്‍ പരാതി നല്‍കിയിരുന്നു. പോലീസിന് നല്‍കും മുന്‍പ് തന്നെ സംഘടനയിലാണ് പരാതി നല്‍കിയത്