Kerala

സിനിമാക്കാർക്ക് എസ്ഐടിയിലുള്ളവരുമായി സൗഹൃദം, അന്വേഷണത്തിൽ ആശങ്കയെന്ന് സാന്ദ്രാ തോമസ്

തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ സിനിമാ മേഖലിലുള്ള ചിലരുടെ അടുത്ത സുഹൃത്തുക്കളുമുണ്ടെന്ന് നിർമാതാവും നടിയുമായ സാന്ദ്രാ തോമസ്.

സിനിമാ മേഖലയിൽ തിരുത്തലുകളാണ് ആവശ്യം. എസ്ഐടിയിലെ തന്നെ ആളുകളുടെ പേരെടുത്ത് പറഞ്ഞ് സൌഹൃദമാണെന്ന് പറയുമ്പോൾ ഭയം തോന്നിയിട്ടുണ്ടെന്നും സാന്ദ്ര റിപ്പോർട്ടറിനോട് പറഞ്ഞു.

‘ഹേമകമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ നടികൾ എങ്ങനെയൊക്കെ ആക്രമിക്കപ്പെട്ടു, പ്രതികൾക്ക് എന്തൊക്കെ ശിക്ഷ ലഭിക്കും എന്നതൊന്നുമല്ല പ്രധാനം. റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ എന്ത് തിരുത്തലുകൾ കൊണ്ടുവന്നു എന്നതാണ്. എസ്ഐടി വരുമ്പോഴും പലരും ഭയന്നാണ് ഇരിക്കുന്നത്. എന്റെ മുന്നിൽവെച്ച് തന്നെ സംഘടനയിലുള്ള ചിലർ പറഞ്ഞിട്ടുണ്ട് ‘എസ്ഐടിയിലുള്ള വ്യക്തി അടുത്ത സുഹൃത്താണ്, എന്ത് ആവശ്യമുണ്ടെങ്കിലും അറിയിച്ചാൽ മതി’ എന്ന്. എസ്ഐടിയിലെ തന്നെ ആളുകളുടെ പേരെടുത്ത് പറഞ്ഞ് ഇത്തരം പരാമർശങ്ങൾ നടത്തുമ്പോൾ എങ്ങനെ ഇവരുടെ മുന്നിൽ പോയി നേരിട്ട ദുരനുഭവം പറയുമെന്നാലോചിച്ച് ഭയം തോന്നിയിട്ടുണ്ട്’, സാന്ദ്രാ തോമസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top