Kerala

നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി: സാന്ദ്രാ തോമസ് കോടതിയിൽ

കൊച്ചി: നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിച്ചു. തന്നെ പുറത്താക്കിയ നടപടി നിയമവിരുദ്ധമെന്ന് ആരോപിച്ചാണ് എറണാകുളം ജില്ലാ സബ് കോടതിയെ സമീപിച്ചത്.

മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് ആൻ്റോ ജോസഫ് അടക്കം പത്ത് പേർക്കെതിരെ കേസെടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് സംഘടനയിൽ നിന്ന് സാന്ദ്രയെ പുറത്താക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top