മലയാള സിനിമ ചെയ്യാന്‍ തന്നെയിനി സമ്മതിക്കില്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഭീഷണിപ്പെടുത്തിയതായി സാന്ദ്ര തോമസ്. ഭീഷണിപ്പെടുത്താന്‍ ഇടയായ സാഹചര്യവും സാന്ദ്ര വിശദീകരിച്ചു.
ജൂതന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിന്റെ പിതാവ്, സംവിധായകന്‍ ഭദ്രനുമായി ഒരു കരാര്‍ മുന്നോട്ട് വച്ചിട്ടുണ്ടായിരുന്നു. ആറ് കോടി രൂപയ്ക്ക് ഫസ്റ്റ് കോപ്പി ബേസിസില്‍ സിനിമ തീര്‍ക്കുക എന്നായിരുന്നു കരാര്‍. അതനുസരിച്ച് അഡ്വാന്‍സും കൊടുത്തിട്ടുണ്ടായിരുന്നു. കരാര്‍ ഒപ്പ് വച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷം ഒന്‍പത് കോടി രൂപയാകും ചിലവ് എന്ന് ഇദ്ദേഹം പറഞ്ഞു. അതില്‍ കൂടുതലുമായേക്കാം എന്നും അറിയിച്ചു. എന്നാല്‍ നേരത്തെ സമ്മതിച്ച തുകയ്ക്ക് തന്നെ സിനിമ ചെയ്യണം എന്ന് തങ്ങള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേംബറില്‍ പരാതി നല്‍കി.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഫെഫ്കയെ പ്രതിനിധീകരിച്ച് ബി ഉണ്ണികൃഷ്ണനും പങ്കെടുത്തിട്ടുണ്ടായിരുന്നു. യോഗം അവസാനമായപ്പോഴേക്കും മറ്റൊരു നിര്‍മാതാവിന് സിനിമ തങ്ങള്‍ വിട്ടു കൊടുക്കണം എന്ന നിലയിലേക്കായി കാര്യങ്ങള്‍.