തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് തിരികെ എത്തണമെന്ന സുരേന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. സന്ദീപ് പാര്‍ട്ടി വിട്ടാല്‍ ഒരു കുഴപ്പവും ഇല്ലെന്നാണ് സുരേന്ദ്രന് പറഞ്ഞത്. പ്രവര്‍ത്തകരെ പാര്‍ട്ടിക്കൊപ്പം പിടിച്ച് നിര്‍ത്തുകയാണ് ലീഡര്‍ഷിപ്പ് ക്വാളിറ്റി. സുരേന്ദ്രന്റെ പ്രസ്താവന നിരാശാജനകമാണ്. – സന്ദീപ് പറഞ്ഞു.
“ഞാന്‍ തിരികെ വരണം എന്ന് പറയുമ്പോള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന സൂചനയുണ്ട്. പ്രശ്നങ്ങളില്‍ പോസിറ്റീവ് ആയ ഒരു പ്രതികരണവും ഉണ്ടായില്ല. ആത്മാഭിമാനത്തിന് മുറിവേറ്റ ആളെ അച്ചടക്കത്തിന്റെ പേര് പറഞ്ഞ് മുറിപ്പെടുത്തരുത്. പാലക്കാട് തോറ്റാല്‍ ആ തോല്‍വി തന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.” സന്ദീപ് പറഞ്ഞു