Kerala

സന്ദീപ് വാര്യര്‍ അവഗണിക്കേണ്ട നേതാവല്ല; തിരക്കിട്ട് ചര്‍ച്ച നടത്തി ദേശീയ നേതൃത്വം

Posted on

സംസ്ഥാനത്തെ ബിജെപി നേതൃത്വവും ആര്‍എസ്എസും തമ്മില്‍ നല്ല ബന്ധമല്ല. ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടുന്നതില്‍ നിന്നും ആര്‍എസ്എസ് മാറി നില്‍ക്കുന്നതും ഈ അസ്വസ്ഥതകളെ തുടര്‍ന്നാണ്. ഇതിന്റെ ഒടുവിലത്തെ ഇടപെടലാണ് സന്ദീപ് വാര്യരുടെ വിഷയത്തിലും ഉണ്ടായിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ എല്ലാ നിലപാടുകളേയും തള്ളിയാണ് ആര്‍എസ്എസ് നീക്കം. അതും ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം.

പാര്‍ട്ടിക്കുളളില്‍ അവഗണനയെന്ന് സന്ദീപ് വാര്യര്‍ അഭിപ്രായം ഉയര്‍ത്തിയപ്പോള്‍ അതിന് കാര്യമായ ശ്രദ്ധ ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയില്ല. പലതരത്തില്‍ ഇക്കാര്യത്തില്‍ സന്ദീപ് എതിര്‍പ്പ് അറിയിച്ചെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടില്ല. ഒടുവില്‍ പാലക്കാട് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെത്തി കസേര പോലും ലഭിക്കാതെ അപമാനിതനായതോടെയാണ് സന്ദീപ് പൊട്ടിത്തെറിച്ചത്. എന്നിട്ടും അനുനയിപ്പിക്കാന്‍ ഇടപെടല്‍ കാര്യമായുണ്ടായില്ല.

ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വൈകാരികമായ കുറപ്പില്‍ പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാറിനേയും സംസ്ഥാന നേതൃത്വത്തേയും ഒരുപോലെ വിമര്‍ശിച്ചിരുന്നു. ഒപ്പം തനിക്ക് നേരെയുണ്ടായ അവഗണനകളെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു. അപമാനിച്ച പാലക്കാട്ടേക്ക് ഇനി പ്രചരണത്തിനില്ലെന്നും പ്രഖ്യാപിച്ചു. കൊടകര കുഴല്‍പ്പണക്കേസിലെ വെളിപ്പെടുത്തലോടെ തന്നെ ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളില്‍ കുരുങ്ങിയ ബിജെപിക്ക് ഇത് ഇരട്ടി പ്രഹരമായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version