Kerala
സന്ദീപ് വാര്യര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനം നല്‍കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ആലോചന നടന്നിട്ടില്ലെന്ന് കെ.മുരളീധരന്‍
സന്ദീപ് വാര്യര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനം നല്‍കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ആലോചന നടന്നിട്ടില്ലെന്ന് കെ.മുരളീധരന്‍. സ്ഥാനം കൊടുക്കാനൊക്കെ സമയമുണ്ട്. പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കുന്നത്. സ്ഥാനമാനങ്ങളുടെ ചര്‍ച്ചയിലേക്ക് ഒന്നും പാര്‍ട്ടി കടന്നിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
“പാലക്കാട് കോണ്‍ഗ്രസ് എന്തായാലും വിജയിക്കുമായിരുന്നു. പക്ഷെ സന്ദീപ് വാര്യരുടെ വരവ് ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ സഹായകരമായി. ബിജെപിയില്‍ തെറ്റായ നയങ്ങള്‍ക്ക് എതിരെ പ്രതിഷേധമുണ്ടായി. സന്ദീപ് വാര്യര്‍ക്ക് എതിരെ നല്‍കിയ തിരഞ്ഞെടുപ്പ് പരസ്യം എല്‍ഡിഎഫിന് വിനയായി. ബിജെപി അഖിലേന്ത്യാ തലത്തില്‍ സ്വീകരിക്കുന്ന നിലപാടിന്റെ കേരള പതിപ്പായി മാറി പരസ്യം. എല്‍ഡിഎഫുകാര്‍ തന്നെ മാറി വോട്ടു ചെയ്തു.
ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാന്‍ സിപിഎം ശ്രമിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയാകും. പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട മര്യാദ പാലിക്കാത്തവരെ തലപ്പത്തുകൊണ്ട് വന്നു എന്നാണ് പരാതി. കരുനാഗപ്പള്ളി സംഭവമാണ് ഞാന്‍ പറയുന്നത്. സിപിഎമ്മിന്റെ കെട്ടുറപ്പാണ് തകരുന്നത്.” – മുരളീധരന്‍ പറഞ്ഞു.