മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വർമ. ബിജു മേനോനുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് നടി. കുടുംബജീവിതത്തിനിടെ യോഗയിൽ സജീവമാണ് താരം. കാഠിന്യമേറിയ യോഗാ മുറകളൊക്കെ സംയുക്ത നിസാരമായി ചെയ്യും. ഇപ്പോഴിതാ സംയുക്ത അഭിനയം നിര്‍ത്തിയതിനെ കുറിച്ച് മുൻപൊരിക്കൽ മാധ്യമ പ്രവർത്തകർ ചോദിക്കുമ്പോൾ ഇരുവരും നൽകിയ മറുപടിയാണ് വൈറൽ ആയി മാറുന്നത്.
വിവാഹത്തിന് ശേഷം അഭിനയിക്കില്ല എന്നല്ല. പക്ഷെ ഉടനെ ഒന്നും ഉണ്ടാകില്ല എന്നാണ് വിവാഹം കഴിഞ്ഞശേഷം വന്ന ആദ്യ ഓണത്തിന് സംയുക്ത പറയുന്നത്. എന്നാൽ കഴിവുള്ള നടിമാർ മാറി നിൽകുമ്പോൾ പ്രൊഫഷണലിസം വിടുകയാണോ എന്ന് അവതാരക ചോദിക്കുമ്പോൾ പിന്നീട് ബിജു മേനോൻ ആണ് സംസാരിക്കുന്നത്.
ഇപ്പോൾ ഞാനും സംയുക്തയും അഭിനയിക്കാൻ പോകുമ്പോൾ രണ്ടുപേരും രണ്ടു ലൊക്കേഷനിൽ ആയിരിക്കും രണ്ടും രണ്ടു സമയത്താകും., അപ്പോൾ ഞങ്ങൾ രണ്ടുപേരും വീട്ടിൽ എത്തുമ്പോൾ ഒരാൾ ലൊക്കേഷനിൽ ആകും മറ്റെയാൾ ഡബ്ബിങ്ങിൽ ആകും. അങ്ങനെ തിരക്കോട് തിരക്ക് എന്ന അവസ്ഥ.
വിവാഹത്തിന്റെ ഉദ്ദേശ്യം തന്നെ പരസ്പരം ഒരു ജീവിതം ഷെയർ ചെയ്യുക എന്നുള്ളതാണല്ലോ. അപ്പോൾ ആ അവസരങ്ങൾ നമുക്ക് വല്ലാതെ കുറയും. പിന്നെ ഒന്നിച്ചുള്ള ജീവിതം കുറയുകയും വല്ലപ്പോഴും കാണുന്നു എന്ന നിലയിലേക്ക് മാറുകയും ചെയ്യും. അതുകൊണ്ടാണ് നമ്മൾ അങ്ങനെ ഒരു തീരുമാനത്തിലേക്ക് പോകുന്നത്.
എന്നാൽ ഞങ്ങളുടെ കാര്യത്തിൽ ഞാൻ അഭിനയിക്കുന്നില്ല നീ അഭിനയിച്ചോളാൻ പറഞ്ഞതാണ് ഞാൻ- ചിരിച്ചുകൊണ്ട് ബിജു മേനോൻ പറയുമ്പോൾ സംയുക്തയെ വീണ്ടും സ്‌ക്രീനിൽ കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ് താൻ അങ്ങനെ ചോദിച്ചത് എന്നായി അവതാരക.