Kerala
വിദ്വേഷ പ്രസംഗത്തിൽ വെള്ളാപ്പള്ളി പിസി ജോർജിനോട് മത്സരിക്കുന്നു: സമസ്ത

കോഴിക്കോട്: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറത്തെക്കുറിച്ചുള്ള വിദ്വേഷ പരാമര്‍ശത്തിനെതിരെ സമസ്ത.
നാരായണീയരെ നാഗ്പൂരിലേക്ക് ആട്ടിത്തെളിക്കുന്നുവെന്ന് സമസ്ത മുഖപത്രം സുപ്രഭാതത്തിന്റെ വിമര്‍ശനം. നാഗ്പൂരിലേക്കുള്ള ദൂരം കുറയ്ക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും വിമര്‍ശനമുണ്ട്.
നാരായണ ഗുരുവിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും മുഖപത്രത്തില്‍ പറയുന്നു. ‘ഫ്രം കണിച്ചുകുളങ്ങര ടു നാഗ്പൂര്‍’ എന്ന തലക്കെട്ടോട് കൂടിയുള്ള മുഖപ്രസംഗത്തിലാണ് വിമര്‍ശനം.