കാസർകോട്: കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് ഉച്ചയോടെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. രാവിലെ കാസർകോട് ലോക്സഭാ മണ്ഡലത്തിലെ വിവിധ മേഖലയിലുള്ളവരെ പങ്കെടുപ്പിച്ച് ജനകീയ ചർച്ചാ സദസ് സംഘടിപ്പിക്കും.
സർക്കാർ സംഘടിപ്പിച്ച നവ കേരള സദസ്സിലെ പ്രഭാത ഭക്ഷണയോഗത്തിൽ കരാറുകാരും മുതലാളിമാരുമാണ് പങ്കെടുത്തിരുന്നതെങ്കിൽ സമരാഗ്നിയുടെ ഭാഗമായുള്ള ജനകീയ ചർച്ചാ സദസ്സിൽ എൻഡോസൾഫാൻ ദുരിതബാധിതരും മത്സ്യത്തൊഴിലാളികളും കർഷകരും പെൻഷൻ ലഭിക്കാത്ത ഉപഭോക്താക്കളുമാണ് പങ്കെടുക്കുക എന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.