India
ശമ്പളവർധന; തമിഴ്‌നാട്ടില്‍ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി
ചെന്നൈ: ശമ്പളവര്‍ധന ഉള്‍പ്പടെ വിവിധ ആവശ്യങ്ങളുന്നയിച്ച് തമിഴ്‌നാട്ടില്‍ ട്രാൻസ്പോർട്ട് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഗതാഗതമന്ത്രി എസ് എസ് ശിവശങ്കറുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിച്ചത്. സമരത്തെതുടര്‍ന്ന് പൊങ്കല്‍ വാരാന്ത്യത്തില്‍ തമിഴ്‌നാട്ടിലുടനീളം സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ തടസ്സപ്പെട്ടേക്കും.
അണ്ണാ തൊഴില്‍സംഘം, സിഐടിയു, ബിഎംഎസ്, ഐഎന്‍ടിയുസി തുടങ്ങി 16 തൊഴിലാളിസംഘടനകളിലെ ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. അതേസമയം ഏറ്റവും കൂടുതല്‍ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഡിഎംകെയുടെ പോഷകസംഘടനയായ ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല.