Kerala

കഴിഞ്ഞ ആഴ്ചയും പറഞ്ഞതല്ലെ, കേട്ടുകേട്ട് മടുത്തു; സജി ചെറിയാനെ ‘ഇരുത്താൻ’ സ്പീക്കറുടെ ‘കുത്ത്’

Posted on

തിരുവനന്തപുരം: ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടി പ്രസംഗം മന്ത്രി സജി ചെറിയാൻ നീട്ടിക്കൊണ്ടുപോയതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കർ എഎൻ ഷംസീർ.

പ്രസംഗം ചുരുക്കാൻ പലതവണ പറഞ്ഞിട്ടും മന്ത്രി അനുസരിക്കാതിരുന്നതോടെയായിരുന്നു കുത്ത്. മന്ത്രി പറയുന്ന പോയിന്റുകൾ കേട്ട് മടുത്തെന്നാണ് സ്പീക്കർ പറഞ്ഞത്.

പ്രസം​ഗം നീണ്ടപ്പോൾ സ്പീക്കർ പലതവണ ചുരുക്കാനായി ആവശ്യപ്പെട്ടു. ഷറീസ് വകുപ്പിൽ നടത്തിയ പരിഷ്കാരങ്ങൾ വായിച്ചപ്പോൾ ഇതു കഴിഞ്ഞ ആഴ്ചയും വായിച്ചതല്ലേയെന്നായിരുന്നു സ്പീക്കറുടെ ചോദ്യം. ഇതോടെ സഭയിൽ കൂട്ടച്ചിരി മുഴങ്ങി. എന്നാൽ ഇത് കേട്ട് പ്രസം​ഗം അവസാനിപ്പിക്കാൻ മന്ത്രി തയ്യാറായിരുന്നില്ല. ഇതോടെ വീണ്ടും സ്പീക്കർ ഇടപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version