Kerala
കഴിഞ്ഞ ആഴ്ചയും പറഞ്ഞതല്ലെ, കേട്ടുകേട്ട് മടുത്തു; സജി ചെറിയാനെ ‘ഇരുത്താൻ’ സ്പീക്കറുടെ ‘കുത്ത്’
തിരുവനന്തപുരം: ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടി പ്രസംഗം മന്ത്രി സജി ചെറിയാൻ നീട്ടിക്കൊണ്ടുപോയതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കർ എഎൻ ഷംസീർ.
പ്രസംഗം ചുരുക്കാൻ പലതവണ പറഞ്ഞിട്ടും മന്ത്രി അനുസരിക്കാതിരുന്നതോടെയായിരുന്നു കുത്ത്. മന്ത്രി പറയുന്ന പോയിന്റുകൾ കേട്ട് മടുത്തെന്നാണ് സ്പീക്കർ പറഞ്ഞത്.